കൊല്ലാന്‍ തന്നെയായിരുന്നു പോലീസുകാരുടെ ഓരോ വെടിയും: സമരക്കാരെ ഉന്നംവച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്ന വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തിയ തൂത്തുകുടിക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ. സമരക്കാര്‍ മരിക്കണമെന്ന് പോലീസ് പറയുന്ന വീഡിയോ പുറത്തുവന്നു. സാധാരണ വേഷത്തിലെത്തിയ പോലീസുകാരനാണ് പോലീസ് വാഹനത്തിന് മുകളില്‍ കയറി വെടിവച്ചത്. കൊല്ലപ്പെട്ട 11 പേരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. 17കാരിക്ക് വെടി കൊണ്ടത് മുഖത്താണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. പോലീസിന്റെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നു. നടുക്കുന്ന വിവരങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്ന് വരുന്നത്. പോലീസിന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോയിലുള്ള കാര്യങ്ങള്‍.

സാധാരണ വേഷത്തില്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറിയ കമാന്റോ സമരക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടത്. കൈയ്യില്‍ തോക്ക് പിടിച്ചാണ് ഇയാള്‍ പോലീസ് ബസിന് മുകളില്‍ കയറിയത്. കമിഴ്ന്ന് കിടന്ന് സമരക്കാര്‍ക്ക് നേരെ ഉന്നംപിടിക്കുന്നതും വീഡിയോയില്‍ കാണാം.

അതിനിടെ, വീഡിയോയില്‍ പോലീസുകാരുടെ സംസാരം കേള്‍ക്കുന്നുണ്ട്. ഒരാളെങ്കിലും മരിക്കണമെന്ന് പോലീസുകാരന്‍ പറയുന്നുണ്ട്. ഇതോടെയാണ് മനപ്പൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പോലീസ് വെടിവച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പോലീസുകാരുടെ സംസാരം എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടു.

വീഡിയോയില്‍ പോലീസുകാരുടെ സംസാരം കേള്‍ക്കുന്നുണ്ട്. ഒരാളെങ്കിലും മരിക്കണമെന്ന് പോലീസുകാരന്‍ പറയുന്നുണ്ട്. ഇതോടെയാണ് മനപ്പൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പോലീസ് വെടിവച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പോലീസുകാരുടെ സംസാരം എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടു.

വെടിവയ്പ്പിലും ലാത്തിചാര്‍ജിലുമായി പോലീസുകാരുള്‍പ്പെടെ 200ഓളം പേര്‍ക്ക് പരിക്കുണ്ട്. വെടിയേറ്റ അഞ്ചുപേരുടെ നില അതീവ ഗുരുതമരാണ്. ഇവര്‍ തൂത്തുകുടി സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മരിച്ചവരുടെ പേരുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.

മേഖലയില്‍ നിരോധനാജ്ഞ തുടരുകയാണ്. അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ആറ് പേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ വച്ചു മരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷവും പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും നഷ്ടപരിഹാരം നല്‍കും.

പ്ലാന്റ് വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതാണ് പ്രദേശവാസികള്‍ സമരത്തിന് ഇറങ്ങാന്‍ കാരണം. സമരത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്ക് പ്ലാന്റ് വികസിപ്പിക്കുന്നതിന് നല്‍കിയ അനുമതി സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള കമ്പനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ ഇന്ന് ഹൈക്കോടതി വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story