ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കേന്ദ്രാനുമതി
രാജ്യത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജനറല്‍ സര്‍ജറികള്‍, ഇ.എന്‍.ടി, ഒഫ്താല്‍മോളജി, ഓര്‍ത്തോ, ദന്തശസ്ക്രിയ തുടങ്ങിയവ നടത്താനാണ് അനുമതി.ബിരുദാനന്തര ബിരുദ വിദ്യര്‍ഥികള്‍ക്ക് ഇവ…

രാജ്യത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജനറല്‍ സര്‍ജറികള്‍, ഇ.എന്‍.ടി, ഒഫ്താല്‍മോളജി, ഓര്‍ത്തോ, ദന്തശസ്ക്രിയ തുടങ്ങിയവ നടത്താനാണ് അനുമതി.ബിരുദാനന്തര ബിരുദ വിദ്യര്‍ഥികള്‍ക്ക് ഇവ പ്രാക്ടീസ് ചെയ്യാനാകും. ഇതിനായി 2016ലെ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍സ് ഭേദഗതി ചെയ്തു. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ കരിക്കുലത്തില്‍ ശല്യ (ജനറല്‍ സര്‍ജറി), ശാലക്യ (ചെവി, മൂക്ക്, തൊണ്ട) തുടങ്ങിയവ ഉള്‍പ്പെടുത്തും. ശാസ്ത്രകിയയുടെ എം.എസ് ശല്യ തന്ത്ര, എം.എസ് ആയുര്‍വേദ ശാലക്യതന്ത്ര തുടങ്ങിയവയില്‍ രണ്ടു സ്ട്രീമുകളില്‍ പരിശീലനം നല്‍കും. സ്പെഷലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കുക.
അതേസമയം കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. ആധുനിക വൈദ്യശാസ്ത്രത്തെ പരമ്ബരാഗത ചികിത്സ രീതികളായ ആയുര്‍വേദ, യോഗ, നാച്യുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി തുടങ്ങിയവയുമായി കൂട്ടിക്കെട്ടരുതെന്ന് ഐ.എം.എ പറഞ്ഞു.