കോടിയേരി താമസിച്ച വീടും ബിനീഷിന്റെ സ്വത്തുവകകളും ഇഡി കണ്ടുകെട്ടും
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ താമസിച്ചിരുന്ന വീടാണ് ഇത്. റെയ്ഡിന് തൊട്ടുമുമ്ബ് കോടിയേരി എകെജി സെന്ററിന് മുന്നിലെ സിപിഎം ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയിരുന്നു.ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐജിക്ക് ഇഡി കത്തു നല്‍കി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി രജിസ്ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇഡി റെയ്ഡിനിടെ നാടകീയമായ സംഭവങ്ങള്‍ ഏറെയുണ്ടായ വീടാണ് കണ്ടു കെട്ടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐജിക്ക് ഇഡി കത്തു നല്‍കി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി രജിസ്ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കിയത്.