കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവില്‍വരും
തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവില്‍ വരും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചുമതലയേല്‍ക്കും. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു. യു.ഡി.എഫ്. തിരഞ്ഞെടുപ്പ്…

തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവില്‍ വരും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചുമതലയേല്‍ക്കും. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. പ്രാഥമിക വായ്പാസഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്.
സി.പി.എം. സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കലിനെ ചെയര്‍മാനായി തിരഞ്ഞെടുത്തേക്കും. ആദ്യ ഭരണസമിതിയോഗം ഇന്ന്‍ നടക്കും. ഇതില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കും. ഇതിനു ശേഷം മുഖ്യമന്ത്രിയായിരിക്കും പ്രഖ്യാപനം നടത്തുക. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍നിന്ന് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലാബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാല്‍ ഇവിടെ ജില്ലാപ്രതിനിധി തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല.