എക്സ്പ്രസ് വേയിൽ ബസ്സപകടം: ഒരാൾ മരിച്ചു

എക്സ്പ്രസ് വേയിൽ ബസ്സപകടം: ഒരാൾ മരിച്ചു

November 27, 2020 0 By Editor

മുംബൈ : സതാറയിൽനിന്ന് മുംബൈയിലേക്കു വരുകയായിരുന്ന എം.എസ്.ആർ.ടി.സി. ബസിൽ മറ്റൊരു വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു.മുംബൈ-പുണെ എക്സ്പ്രസ് വേയിൽ പൻവേലിനടുത്തുവെച്ച് വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഭാരം കയറ്റിവന്ന വലിയ വാഹനമാണ് ബസിൽ ഇടിച്ചതെന്നു കരുതുന്നു. ഇതിന്റെ ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്