സ്വപ്നയുടെയും സരിത്തിന്ടെയും മൊഴികൾ ഗൗരവതരമെന്ന് കസ്റ്റംസ്: ജീവനു തന്നെ ഭീഷണിയായേക്കാം
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴികൾ ഗൗരവതരമെന്ന് കസ്റ്റംസ്. മൊഴികൾ പുറത്ത് വന്നാൽ അത് അവരുടെ തന്നെ ജീവന് ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. സ്വപ്‌നയേയും…

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴികൾ ഗൗരവതരമെന്ന് കസ്റ്റംസ്. മൊഴികൾ പുറത്ത് വന്നാൽ അത് അവരുടെ തന്നെ ജീവന് ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. സ്വപ്‌നയേയും സരിത്തിനേയും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളിപ്പിച്ച് ഇരുവര്‍ക്കുമൊപ്പം ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ശിവശങ്കറിന് സ്വര്‍ണക്കടത്തിലുള്ള പങ്കാളിത്തം, ഡോളര്‍ കടത്ത് കേസിലെ പങ്കാളിത്തം തുടങ്ങിയ മൊഴികള്‍ സ്വപ്‌നയും സരിത്തും നല്‍കിയിരുന്നു. കൂടാതെ കേസില്‍ വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ യാത്രാ രേഖകള്‍ അടക്കം കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.