
പുതിയ കൗൺസിൽ നിർദേശങ്ങളുമായി മലബാർ ചേംബർ
December 11, 2020കോഴിക്കോട്: പുതിയ കോർപറേഷൻ കൗൺസിലിന് ഒൻപത് നിർദേശങ്ങളുമായി മലബാർ ചേംബർ ഓഫ് കോമേഴ്സ്. ഇൻ്റഗ്രേറ്റഡ് ഇ ഗവേണൻസ് സിസ്റ്റം നടപ്പാക്കുക, മലിനജല നിർമാർജന സംവിധാനം പൂർത്തീകരിക്കുക,മാലിന്യ നിർമാർജന മാനേജ്മെൻ്റ് സംവിധാനം കൂടുതൽ ശക്തി പെടുത്തുക , നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ചെറിയ റോഡുകൾ ഉൾപെടുത്തി പ്രത്യേക റോഡ് ഡെവലപ്പ്മെൻ്റ് പ്രോജക്ട് ആരംഭിക്കുക തുടങ്ങിയവ നിർദ്ദേശങ്ങളിൽ പെടും. സമഗ്ര വളർച്ചയ്ക്കും സമൂഹ നന്മയ്ക്ക് വേണ്ടിയും ഉതകുന്ന നിർദേശങ്ങളാണ് സമർപ്പിക്കുന്നത് എന്ന് പ്രസിഡൻ്റ് കെ വി ഹബീബ് സെക്രട്ടറി എം എ മെഹബൂബ് എന്നിവർ അറിയിച്ചു