സ്വർണക്കടത്തു കേസിൽ 4 മന്ത്രിമാർക്ക് കുരുക്ക്
തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികളിൽ സംസ്ഥാനത്തെ 4 മന്ത്രിമാർക്കും കുരുക്ക്. ഇവരുമായുളള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു നൽകിയ മൊഴികളിലുണ്ട്.സ്വപ്നയെയും…

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികളിൽ സംസ്ഥാനത്തെ 4 മന്ത്രിമാർക്കും കുരുക്ക്. ഇവരുമായുളള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു നൽകിയ മൊഴികളിലുണ്ട്.സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സമർപ്പിച്ച രഹസ്യരേഖയിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി നേരത്തെ പരാമർശിച്ചിരുന്നു. സ്വപ്നയുടെ ഫോണിൽ നിന്നു സിഡാകിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്സാപ് സന്ദേശങ്ങളിൽ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ സ്വപ്നയും സരിത്തും പറഞ്ഞ വിവരങ്ങളാണ് കസ്റ്റംസ് രഹസ്യരേഖയായി കോടതിയിൽ നൽകിയത്.മന്ത്രിമാരിൽ ചിലർ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നു മൊഴിയിലുണ്ട്. ഫലത്തിൽ സ്വർണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരിൽനിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്നുവെന്നാണ് സൂചന.