നാദാപുരത്ത് സംഘർഷം; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്.വോട്ടു ചെയ്യാനായി എത്തിയ യുഡിഎഫ് പ്രവർത്തകർ ബൂത്തിനടുത്ത്…

കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്.വോട്ടു ചെയ്യാനായി എത്തിയ യുഡിഎഫ് പ്രവർത്തകർ ബൂത്തിനടുത്ത് കൂട്ടംകൂടി നിന്നതോടെ പൊലീസ് ഇടപെട്ടു. സാമൂഹിക അകലം പാലിക്കണമെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തകർ ഇതിന് തയ്യാറായില്ല. തുടർന്ന് പൊലീസ് ലാത്തവീശി. ഇതിനിടെ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് തകർന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. ആർക്കും പരുക്കില്ല.