യു കെ - ഇന്ത്യ വിമാന സര്‍വീസ് വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: പരിവര്‍ത്തനം വന്ന കൊവിഡ് രോഗം അതിവേഗം പടരുന്ന ബ്രിട്ടണിലേക്കും തിരിച്ചുമുളള വിമാന സര്‍വീസുകളുടെ വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 22…
ന്യൂഡല്‍ഹി: പരിവര്‍ത്തനം വന്ന കൊവിഡ് രോഗം അതിവേഗം പടരുന്ന ബ്രിട്ടണിലേക്കും തിരിച്ചുമുളള വിമാന സര്‍വീസുകളുടെ വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 22…
ന്യൂഡല്‍ഹി: പരിവര്‍ത്തനം വന്ന കൊവിഡ് രോഗം അതിവേഗം പടരുന്ന ബ്രിട്ടണിലേക്കും തിരിച്ചുമുളള വിമാന സര്‍വീസുകളുടെ വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 22 മുതല്‍ 31 വരെയായിരുന്ന താല്‍ക്കാലിക നിരോധനം ഇതോടെ അടുത്തവര്‍ഷം ജനുവരി 7 വരെയായെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. രാജ്യത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്‌ത ജനിതക മാറ്റം സംഭവിച്ച കൊവിഡ് രോഗം ഇതുവരെ ഇന്ത്യയില്‍ 20 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എത്തിയ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്.ബ്രിട്ടണ് പുറമേ ദക്ഷിണാഫ്രിക്കയിലും മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ ആദ്യഘട്ടത്തില്‍ കണ്ടെത്തിയിരുന്നു. അതിവേഗം പടരുമെന്നല്ലാതെ കൊവിഡിന്റെ മറ്റ് ലക്ഷണങ്ങളിലൊന്നും പരിവര്‍ത്തനം വന്ന വൈറസിന് മാറ്റമില്ല. വകഭേദം വന്ന വൈറസ് നിലവില്‍ ഓസ്‌ട്രേലിയ,ഇറ്റലി, സ്വീഡന്‍, ഇന്ത്യ, ഡെന്മാര്‍ക്ക്, നെതര്‍ലാന്റ്സ്, സ്‌പെയിന്‍. ഫ്രാന്‍സ്, ജപ്പാന്‍, ലെബനന്‍,സിംഗപ്പൂര്‍, യു.എ.ഇ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുളളത്.