സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. സ്വപ്‌ന സുരേഷിന്റെ ആരോഗ്യസ്ഥിതി വിലയരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന്…

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. സ്വപ്‌ന സുരേഷിന്റെ ആരോഗ്യസ്ഥിതി വിലയരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബോർഡിന്റെ വിലയിരുത്തലിലാണ് ഡിസ്ചാർജ്ജ് തീരുമാനം. ഞായറാഴ്ചയാണ് സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അട്ടക്കുളങ്ങര വനിത ജയിലില്‍ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ജയിലധികൃതര്‍ തീരുമാനിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തല്‍. പിന്നീട് ഒരു ദിവസത്തെ നിരീക്ഷണത്തിലാക്കാനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.