
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; കരാറില്‍ ഒപ്പുവച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി
January 19, 2021ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അവകാശം ഇനി അദാനി ഗ്രൂപ്പിന്. ഇതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും കരാറില്‍ ഒപ്പു വച്ചു. 50 വര്‍ഷത്തേക്കാണ് കരാര്‍. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തത്. ജയ്പുര്‍, ഗോഹട്ടി വിമാനത്താവളങ്ങളുടെയും നടത്തിപ്പവകാശവും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഒക്ടോബറില്‍ തളളിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം എയര്‍പോര്‍ട്ട് അതോറിറ്റി അദാനി ഗ്രൂപ്പിന് കൈമാറിയത്.