നിപ വൈറസ്: സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ നിയന്ത്രണം
കോഴിക്കോട്: നിപ വൈറസ് ബാധയെന്ന് സംശയിച്ച് എല്ലാവരും സാമ്പിളുകളെടുക്കാന്‍ എത്തേണ്ടതില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ. രോഗബാധിതരുമായി അടുത്ത ബന്ധം സ്ഥാപിച്ചവരുടെയും ലക്ഷണങ്ങള്‍ കാണിച്ചവരുടെയും മാത്രമേ സാമ്പിളെടുക്കേണ്ടതുള്ളൂ. അനാവശ്യമായി രക്തസാമ്പിളുകളും മറ്റും ശേഖരിച്ച് അയക്കുന്നത് യഥാര്‍ഥ ലക്ഷണമുള്ളവരുടെ ചികിത്സ വൈകാനിടയാക്കും. ചികിത്സാമാര്‍ഗരേഖ പുറത്തുവന്നതോെട ഇക്കാര്യത്തില്‍ നിലപാട് കര്‍ശനമാക്കും. പേരാമ്പ്ര ഭാഗത്തു നിന്നാണ് സാമ്പിളുകള്‍ ശേഖരിക്കാന്‍ ആവശ്യമുയരുന്നത്. നിപ രോഗബാധ നിയന്ത്രണവിധേയമായൊന്ന് പറയാറായിട്ടിെല്ലന്ന് ഡോ. ജയശ്രീ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അവസാന നിപ ബാധയും റിപ്പോര്‍ട്ട് ചെയ്ത ശേഷം 42 ദിവസം നിരീക്ഷണം നടത്തണം. ഈ ദിവസം കഴിഞ്ഞിട്ടും വൈറസ്ബാധയില്ലെങ്കില്‍ മാത്രമേ പൂര്‍ണമായും രോഗനിയന്ത്രണവിധേയമായി എന്ന് പറയാനാകൂ. നിരീക്ഷണം ശക്തമാക്കുന്നുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. രോഗിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് മാത്രമാണ് രോഗബാധ കണ്ടത്. ഇങ്ങനെയുള്ളവര്‍ വീടുകളില്‍തന്നെ കഴിയണെമന്ന് ഡി.എം.ഒ പറഞ്ഞു. ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മറ്റ് നടപടികള്‍ സ്വീകരിക്കും. പുണെയില്‍നിന്നുള്ള വെറ്ററിനറി വിദഗ്ധരുെട സംഘം വ്യാഴാഴ്ച എത്തുമെന്നും താഴെത്തട്ടില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഊര്‍ജിതമാെണന്നും ഡി.എം.ഒ പറഞ്ഞു.