രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും

രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും

January 21, 2021 0 By Editor

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന.

ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്‌സിന്‍ വിതരണം ആരംഭിച്ചത് പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാരും എംഎല്‍എമാരും മറ്റ് രാഷ്ട്രീയ നേതാക്കളും വാക്‌സിന്‍ സ്വീകരിക്കുമെന്നാണ് സൂചന. സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണാനുമതി.