മന്ത്രിമാരെ ചൊറിഞ്ഞതു പ്രശ്നമായോ ! വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ പരിശോധന നിര്‍ത്തിവച്ചു
മന്ത്രിമാരെ ചൊറിഞ്ഞതു പ്രശ്നമായോ ! വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ പരിശോധന നിര്‍ത്തിവെക്കാൻ ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ ആണ് തത്കാലത്തേക്ക് പിന്‍വലിക്കാൻ ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടത്. വാഹന ഉടമകള്‍ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടു.വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകള്‍ പതിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. സുപ്രീംകോടതി ഇവയുടെ ഉപയോഗം നിരോധിച്ചിരുന്നു.സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. കൂളിങ് ഫിലിമോ കര്‍ട്ടനോ ആദ്യം പിടികൂടിയാല്‍ 250 രൂപയായിരുന്നു പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 1250 രൂപ പിഴ ഈടാക്കും. വീണ്ടും ആവര്‍ത്തിച്ചാല്‍ റജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമായിരുന്നു. എന്നാൽ കേരളത്തിലെ മിക്ക മന്ത്രിമാരും ഈ നിയമങ്ങൾ പാലിക്കുന്നില്ല എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു .