കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റിൽ വന്‍സ്‌ഫോടനം; 8 മരണം, ജലാറ്റിന്‍ സ്‌റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു
ബംഗളൂരു: ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടു പോവുകയായിരുന്ന ജലാറ്റിനാണ് പൊട്ടിത്തെറിച്ച് വന്‍സ്‌ഫോടനം. എട്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്. ഇന്നലെ രാത്രി ശിവമോഗയില്‍…

ബംഗളൂരു: ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടു പോവുകയായിരുന്ന ജലാറ്റിനാണ് പൊട്ടിത്തെറിച്ച് വന്‍സ്‌ഫോടനം. എട്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്. ഇന്നലെ രാത്രി ശിവമോഗയില്‍ ഹോസനുഡ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത് . അറുപതു കിലോമീറ്റര്‍ അകലെവരെ ശബ്ദം കേട്ടതായാണ് വിവരം.
54 ബോക്‌സുകളടങ്ങുന്ന ജലാറ്റിന്‍ സ്റ്റികാണ് ട്രക്കില്‍ കൊണ്ടുപോയത്. അപകടം തന്നെയാണോ അതോ മറ്റേതെങ്കിലും അട്ടിമറിയാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പ്രദേശത്ത് റെയില്‍പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ക്വാറിയുടെ ആവശ്യത്തിനാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചത്. ഇത്രയധികം സ്ഫോടകവസ്തുക്കളെത്തിക്കുമ്ബോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.