ജോലി തട്ടിപ്പ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി സരിത എസ് നായര്‍ കോടതിയില്‍
തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സോളാര്‍ തട്ടിപ്പ് പ്രതി സരിത എസ് നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. മറ്റുപ്രതികളായ…
തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സോളാര്‍ തട്ടിപ്പ് പ്രതി സരിത എസ് നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. മറ്റുപ്രതികളായ…
തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സോളാര്‍ തട്ടിപ്പ് പ്രതി സരിത എസ് നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. മറ്റുപ്രതികളായ രതീഷ്, സാജു എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയ സാഹചര്യത്തിലാണ് സരിത മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.
ബെവ്കോ, കെ.ടി.ഡി.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞമാസം എട്ടിനാണ് സരിതയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരേ നെയ്യാറ്റിന്‍കര പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു.