
കേരളത്തിൽ ഇന്ന് വാക്സിന്‍ എടുത്തത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍
January 25, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആവിഷ്‌ക്കരിച്ച ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 249 വരെയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 227 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (2124) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1186, എറണാകുളം 1796, ഇടുക്കി 883, കണ്ണൂര്‍ 1390, കാസര്‍ഗോഡ് 819, കൊല്ലം 1169, കോട്ടയം 1484, കോഴിക്കോട് 1371, മലപ്പുറം 876, പാലക്കാട് 1313, പത്തനംതിട്ട 1594, തിരുവനന്തപുരം 1739, തൃശൂര്‍ 2124, വയനാട് 706 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം.