ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസും പിന്‍വലിക്കണമെന്ന് എന്‍എസ്‌എസ്

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസും പിന്‍വലിക്കണമെന്ന് എന്‍എസ്‌എസ്. സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും, സന്നിധാനത്തില്‍ ദര്‍ശനത്തിന് എത്തിയ നിരപരാധികളായ ഭക്തരും ഇതില്‍…

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസും പിന്‍വലിക്കണമെന്ന് എന്‍എസ്‌എസ്. സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും, സന്നിധാനത്തില്‍ ദര്‍ശനത്തിന് എത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍എസ്‌എസ് ആരോപിക്കുന്നു.

തൊഴില്‍രഹിതരായ വിദ്യാര്‍ത്ഥികളും, സംസ്ഥാനത്ത് തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് കേസിലകപ്പെട്ടവരില്‍ ഏറിയപങ്കും. വളരെ ഗൗരവമേറിയ പല കേസുകളും നിരുപാധികം പിന്‍വലിക്കുന്ന സര്‍ക്കാര്‍, വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസും പിന്‍വലിക്കണം. അല്ലാത്തപക്ഷം സര്‍ക്കാരിന്റെ പ്രതികാരമനോഭാവമാണ് വ്യക്തമാകുന്നതെന്ന് പത്രക്കുറിപ്പില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story