മാണി സി കാപ്പനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസില്‍ തര്‍ക്കം

മാണി സി കാപ്പനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് ആവര്‍ത്തിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊടിക്കുന്നിലും കാപ്പനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച യോഗത്തിലാണ് തര്‍ക്കമുയര്‍ന്നു വന്നത്.എല്‍ഡിഎഫില്‍ പരമാവധി പിളര്‍പ്പുണ്ടാക്കാനാണ് ഈ സമയം ശ്രമിക്കേണ്ടതെന്ന് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ പറഞ്ഞു.
പരമാവധി ആളുകള്‍ കാപ്പന്റ ഒപ്പം പോരുന്നതല്ലേ നല്ലതെന്നും ചെന്നിത്തല വ്യക്തമാക്കിയതായാണ് സൂചന.
12 സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി. എംപിമാര്‍ക്ക് അവരുടെ മണ്ഡലത്തിലെ നിയോജക മണ്ഡലങ്ങളുടെ മേല്‍നോട്ട ചുമതല നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story