കോഴിക്കോട് വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ട കുടുംബത്തിലെ അച്ഛന് പിന്നാലെ മകനും മരിച്ചു

കോഴിക്കോട് വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ട കുടുംബത്തിലെ അച്ഛന് പിന്നാലെ മകനും മരിച്ചു

February 24, 2021 0 By Editor

കോഴിക്കോട്: നാദാപുരത്തിനടുത്ത ചെക്യാട് കായലോട്ട് വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ട കുടുംബത്തിലെ അച്ഛന് പിന്നാലെ മകനും മരിച്ചു. ഭാര്യയും മറ്റൊരു മകനും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ പുലര്‍ച്ചെയോടെയാണ് ചെക്യാട് കായലോട്ട് രാജു (48), ഭാര്യ റീന (40), മക്കളായ സ്റ്റാലിഷ് (17), സ്റ്റഫിന്‍ (14) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഇന്നലെ ഉച്ചയോടെ രാജു മരിച്ചിരുന്നു. ഇന്ന് രാവിലെ മൂത്ത മകനും മരിച്ചു. മറ്റുള്ളവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വീട്ടിലെ ബെഡ്റൂമിലാണ് നാലുപേരെയും തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കൂട്ടനിലിവിളി കേട്ട് എത്തിയ അയല്‍വാസികള്‍, തീയാളുന്ന നിലയിലാണ് വീട്ടുകാരെ കണ്ടത്. പാനൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.