ആലപ്പുഴയിൽ ആർഎസ്എസ്– എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു;  ഹർത്താൽ

ആലപ്പുഴയിൽ ആർഎസ്എസ്– എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു; ഹർത്താൽ

February 25, 2021 0 By Editor

ആലപ്പുഴ: ചേർത്തല വയലാറിൽ ആർ എസ്എസ്– എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ ത‌ട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യാണ് വെ‌‌ട്ടേറ്റു മരിച്ചത്.മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റു. വയലാറിൽ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധസൂചകമായി വ്യാഴാഴ്ച ആലപ്പുഴയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ. പ്രചാരണജാഥയ്ക്കിടെ നടന്ന പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഉച്ചയ്ക്ക് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വൈകീട്ട് എസ്.ഡി.പി.ഐ.യും ആര്‍.എസ്.എസും പ്രകടനം നടത്തി. പോലീസ് കാവലില്‍നടന്ന പ്രകടനങ്ങള്‍ക്കുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണു നന്ദുവിനു വെട്ടേറ്റത്.