നാലുദിവസമായി മരത്തിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു
നായ പിന്തുടർന്നപ്പോൾ പ്രാണരക്ഷാർത്ഥം വാകമരത്തിൽ ഓടിക്കയറിയ വളർത്തുപൂച്ച മരത്തിൽ കുടുങ്ങിക്കിടന്നത് നാലുദിവസം. കൊല്ലങ്കോട്-പുതുനഗരം പ്രധാനപാതയിലെ കുളത്തുമേട്ടിലെ പാതയോരത്തെ മരത്തിലാണ് പൂച്ച കുടുങ്ങിയത്. മരത്തിൽനിന്ന് താഴെയിറങ്ങാനുള്ള ധൈര്യമില്ലാത്ത വെള്ളപ്പൂച്ച…

നായ പിന്തുടർന്നപ്പോൾ പ്രാണരക്ഷാർത്ഥം വാകമരത്തിൽ ഓടിക്കയറിയ വളർത്തുപൂച്ച മരത്തിൽ കുടുങ്ങിക്കിടന്നത് നാലുദിവസം. കൊല്ലങ്കോട്-പുതുനഗരം പ്രധാനപാതയിലെ കുളത്തുമേട്ടിലെ പാതയോരത്തെ മരത്തിലാണ് പൂച്ച കുടുങ്ങിയത്. മരത്തിൽനിന്ന് താഴെയിറങ്ങാനുള്ള ധൈര്യമില്ലാത്ത വെള്ളപ്പൂച്ച വെള്ളവും ഭക്ഷണവും ഇല്ലാതെ നാലുദിവസം മരത്തിൽ കരഞ്ഞുകഴിഞ്ഞു.ആദ്യദിവസങ്ങളിലൊക്കെ പൂച്ച തനിയെ ഇറങ്ങുമെന്ന് കരുതിയെങ്കിലും അതിനു കഴിയാതെ വന്നതോടെ സമീപവാസി ജാഫർ ചിറ്റൂർ അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിച്ചു.തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ കയർ, ഏണി എന്നിവയുപയോഗിച്ചു കുട്ടയിൽ ഇറക്കാൻ നടത്തിയ ശ്രമത്തിൽ പൂച്ച താഴെയിറങ്ങിയില്ല. ഇതോടെ താഴെ വലവിരിച്ച് ഫയർ ടെൻഡറിൽനിന്ന് വെള്ളം ചീറ്റിയതോടെ പൂച്ച വലയിലേക്ക് വീഴുകയായിരുന്നു.