നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസത്തേക്ക് അനുവദിച്ചു
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക് നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജഡ്‌ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേസ് വിചാരണ ആറ് മാസത്തേക്ക്…
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക് നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജഡ്‌ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേസ് വിചാരണ ആറ് മാസത്തേക്ക്…
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക് നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജഡ്‌ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേസ് വിചാരണ ആറ് മാസത്തേക്ക് നീട്ടി നല്‍കിയ കോടതി ഇനി സമയം നീട്ടി നല്‍കില്ലെന്നും അറിയിച്ചു.ഫെബ്രുവരി 16നാണ് കേസ് വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് പ്രത്യേക വിചാരണ കോടതി ജഡ്‌ജി ഹണി.എം.വര്‍ഗീസ് സുപ്രീംകോടതിയ്ക്ക് ഹൈക്കോടതി രജിസ്‌റ്റാര്‍ മുഖേന കത്ത് നല്‍കിയത്.ഇത് രണ്ടാം തവണയാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടി നല്‍കുന്നത്. നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം വിചാരണ നീണ്ടു പോയി. ഇതിനിടയില്‍ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കാന്‍ 2020 ഓഗസ്റ്റില്‍ ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.