നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രചാരണത്തിനായി കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി: കേരളമുൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കർഷകർ പ്രചാരണ രംഗത്തിറങ്ങും.കര്‍ഷക വിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ ജനങ്ങളെ കാണും.പ്രതിപക്ഷത്തെ ഏതെങ്കിലും പാർട്ടിക്കായി പ്രത്യേകമായി വോട്ടു ചോദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ‘ബി.ജെ.പിക്കെതിരേ കർഷകർ, ബി.ജെ.പിയെ ശിക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രചാരണ പരിപാടി. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് കർഷക നേതാക്കൾ കത്തയക്കും . സംസ്ഥാനങ്ങളിൽ കർഷക സംഘടനകൾ നടത്തുന്ന പ്രചാരണങ്ങളിൽ ദേശീയ നേതാക്കൾ പങ്കെടുക്കും. കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രജേവാൾ 15-ന് ആലപ്പുഴ കുട്ടനാട്ടിലെ കർഷക യോഗത്തിനെത്തും. കേരളത്തിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് പ്രത്യേക പ്രചാരണം നടത്തും. മറ്റു ചില മണ്ഡലങ്ങളിലും ബി.ജെ.പിയെ തോൽപ്പിക്കാൻ രംഗത്തിറങ്ങും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story