കലാഭവൻ മണിയോടുള്ള ആദരസൂചകമായി കാപ്പിക്കുരുകൊണ്ട് ഒരു മണിച്ചിത്രം

വയനാട് : കലാഭവൻ മണിയോടുള്ള ആദരസൂചകമായി നാൽപ്പതടി വലുപ്പത്തിൽ കാപ്പിക്കുരുകൊണ്ട് കലാഭവൻ മണിയുടെ ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ്. വയനാട്ടിലെ കൊളഗപ്പാറയിൽ എം.കെ. ജിനചന്ദ്രന്റെ വിജയ എസ്റ്റേറ്റിലുള്ള കാപ്പിക്കുരു ഉണക്കാനിടുന്ന കളത്തിലാണ് കലാഭവൻ മണിയുടെ വലിയ ചിത്രം വരച്ചത്. കാപ്പിക്കുരു ഉണക്കാനിടുന്ന വലിയ കളങ്ങളുടെ നടുവിൽ നാൽപ്പതടി വലുപ്പമുള്ള വെള്ളത്തുണിയുടെ മുകളിലാണ് കാപ്പിക്കുരുകൊണ്ട് ചിത്രം വരച്ചത്. നിരവധി മീഡിയങ്ങളിൽ ചിത്രം വരയ്ക്കുന്ന ഡാവിഞ്ചി സുരേഷിന്റെ അറുപത്തിയെട്ടാമത്തെ മീഡിയമാണ് കാപ്പിക്കുരു. ചുട്ടുപൊള്ളുന്ന വെയിലിൽ എട്ടുമണിക്കൂർ സമയമെടുത്താണ് ചിത്രം തീർത്തത്. സുരേഷിന്റെ സുഹൃത്ത് നാടൻപാട്ടുകളിലൂടെ ശ്രദ്ധേയനായ ജാഫർ ഇല്ലത്തിന്റെ മണിയോടുള്ള ആരാധനയുടെ സമർപ്പണമായാണ് ഈ കാപ്പിക്കുരുച്ചിത്രം തയ്യാറാക്കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story