കര്‍ഷകപ്രക്ഷോഭം 100ാം ദിവസത്തിലേക്ക്;സമരം ശക്തമാക്കി കര്‍ഷകര്‍

കര്‍ഷകപ്രക്ഷോഭം 100ാം ദിവസത്തിലേക്ക്;സമരം ശക്തമാക്കി കര്‍ഷകര്‍

March 6, 2021 0 By Editor

ന്യൂഡൽഹിഃ കേന്ദ്രത്തിന്റെ കരി നിയമങ്ങള്‍ക്കെതിരേ രാജ്യത്തെ അന്നദാതാക്കള്‍ പോരാട്ട വീഥിയിലേക്കിറങ്ങിയിട്ട് നൂറുനാള്‍. വിരട്ടിയോടിക്കാമെന്നു കരുതേണ്ട’ – പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളിയും ഭാരതീയ കിസാൻ യൂണിയൻ നേതാവുമായ രാകേഷ് ടികായത്തിന്റെ വാക്കുകളിൽ നിശ്ചയ ദാർഢ്യമുണ്ട്. ടികായത്തിനെ പോലുള്ള നേതാക്കളുടെ ചങ്കുറപ്പിലാണു ഡൽഹിയുടെ അതിർത്തി മേഖലകളിൽ തമ്പടിച്ചിരിക്കുന്ന കർഷകരുടെ സുരക്ഷ.പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും വ്യക്തികള്‍ക്കോ സ്വത്തിനോ ഒരു ഉപദ്രവവും വരുത്തുകയില്ലെന്നും നേതാക്കള്‍ അറിയിച്ചു.ഗാസിപ്പുരിൽ കർഷകരുടെ എണ്ണം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിലുള്ള വീടുകളിലേക്കു പലരും മടങ്ങി. പക്ഷേ, എപ്പോൾ വേണമെങ്കിലും മടങ്ങിയെത്താൻ അവർ സജ്ജരാണ്. അതുകൊണ്ടു തന്നെ ഗാസിപ്പുരിൽ നിന്ന് ഡൽഹിയിലേക്കുള്ള വഴികളിൽ സ്ഥാപിച്ച കോൺക്രീറ്റ് ബാരിക്കേഡുകൾ പൊലീസ് നീക്കിയിട്ടില്ല. ഡൽഹി – മീററ്റ് തിവേഗപ്പാതയും അടഞ്ഞു കിടക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും കിസാൻ മഹാപഞ്ചായത്ത് സമ്മേളനങ്ങൾ നടത്തി, പ്രക്ഷോഭം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണു കർഷക നേതാക്കളുടെ തീരുമാനം.