തലസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; അനര്‍ഹര്‍ക്ക് നല്‍കിയെന്ന് ആരോപണം

കോഴിക്കോട് ജില്ലയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ തിരുവനന്തപുരത്ത് അനര്‍ഹര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്‌സിന്‍ ക്യാംപുകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് ക്ഷാമത്തിന് കാരണമെന്നാണ് വിവരം.വിവിധ ആശുപത്രികളില്‍ എത്തിയ മുതിര്‍ന്ന പൗരന്മാര്‍ വാക്‌സിന്‍ ലഭിക്കാതെ മടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ബുക് ചെയ്ത് എത്തിയവരോട് ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദേശം നല്‍കി മടക്കിഅയച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിന്‍ വിതരണത്തില്‍ നിയന്ത്രണം. രണ്ട് ദിവസത്തേക്കുള്ള നിയന്ത്രണം മാത്രമാണെന്നാണ് അധികൃതരുടെ വിശദീകരണം. സര്‍കാര്‍ ആശുപത്രികള്‍ക്കുമാത്രം വിതരണം നടത്താനാണ് നിര്‍ദേശം. ഒന്‍പതിന് 21 ലക്ഷം ഡോസ് വാക്‌സിന്‍ എത്തുമെന്നാണ് കേന്ദ്രസര്‍കാര്‍ അറിയിച്ചിരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story