കര്‍ണാടകയില്‍ കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തി
ബംഗളൂരു: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കര്‍ണാടകയില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം…

ബംഗളൂരു: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കര്‍ണാടകയില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെ സമയം സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്കാണ് കോവിഡ് വൈറസിന്റെ യുകെ വകഭേദം സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയ 64 പേര്‍ക്കും അവരുമായി പ്രാഥമിക സമ്ബര്‍ക്കമുള്ള 26 പേര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.കര്‍ണാടകയില്‍ 9,56,801 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 12,379 പേരുടെ ജീവന് നഷ്ടപ്പെട്ടു . 9,36,947 പേര് രോഗമുക്തി നേടി. നിലവില്‍ 7,456 പേര് ചികിത്സയിലുണ്ട്.