കോവിഡ് പ്രതിരോധ വാക്‌സിന്‍  അടുത്ത ഘട്ടത്തില്‍ 50 വയസിന് മുകളിലുളളവര്‍ക്ക്

കോവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത ഘട്ടത്തില്‍ 50 വയസിന് മുകളിലുളളവര്‍ക്ക്

March 11, 2021 0 By Editor

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ അടുത്ത ഘട്ടത്തില്‍ 50 വയസിന് മുകളിലുളളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തത്. കോവിഡ് വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കുമാണ് മുന്‍ഗണനാപട്ടികയില്‍ പ്രഥമ പരിഗണന നല്‍കിരുന്നത്. രണ്ടാംഘട്ടത്തില്‍ 60 കൂടുതല്‍ പ്രായമുളളവര്‍ക്കും അസുഖ ബാധിതരായ 45 വയസ്സിന് മുകളിലുളളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. മൂന്നാംഘട്ടത്തില്‍ അമ്പതിന് മുകളില്‍ പ്രായമുളളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശായ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുളളില്‍ 170 ദശലക്ഷം കുട്ടികള്‍ക്ക് പോളിയോ കുത്തിവെപ്പ് നല്‍കാന്‍ സാധിച്ചതിനാല്‍ അതേ രീതിയില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.