സീറ്റ് വിഭജനക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്ന് കാനം രാജേന്ദ്രന്‍

ക​ണ്ണൂ​ര്‍: സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ മു​ന്ന​ണി​ക്ക​ക​ത്ത് അ​തൃ​പ്തി​യു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ന​ല്‍​കി​യെ​ന്ന…

ക​ണ്ണൂ​ര്‍: സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ മു​ന്ന​ണി​ക്ക​ക​ത്ത് അ​തൃ​പ്തി​യു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ന​ല്‍​കി​യെ​ന്ന പ​രാ​തി​യി​ല്ലെ​ന്ന് കാ​നം പ​റ​ഞ്ഞു.കേരളാ കോണ്‍ഗ്രസുമായി സിപിഐക്ക് പ്രശ്നങ്ങളൊന്നും ഇല്ല. സീറ്റ് വിഭജനക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും കാനം രാജേന്ദ്രന്‍ വിശദീകരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വൈകാരികമായ പ്രശ്നങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്. ഇതിനെ അതിജീവിക്കാന്‍ ഇടതുമുന്നണിക്ക് കഴിയുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സം​ഖ്യാ​ശാ​സ്ത്രം നോ​ക്കി​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​മാ​കു​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.പിണറായി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ഇടതുമുന്നണിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിച്ചു. പ്രതിപക്ഷം സര്‍ക്കാറിനെതിരെ അപവാദം പ്രചരിപ്പിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ മുന്നണിക്കായി. സര്‍ക്കാരിനെ ഇരുളില്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും ശ്രമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story