കോണ്‍ഗ്രസ്,ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ വൈകിട്ട് ആറുമണിക്ക് ചേരും. അതിനുശേഷമാകും പ്രഖ്യാപനം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നേമത്ത് മത്സരിക്കാന്‍ കെ.മുരളീധരന് മേല്‍ സമ്മര്‍ദ്ദം തുടരുകയാണ്. മൂന്ന് ദിവസമായി തുടരുന്ന മരത്തോണ്‍ ചര്‍ച്ചകള്‍ ഇന്ന് സമവായത്തിലെത്തുമെന്നാണ് സൂചന. സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. എംപി മാര്‍ മല്‍സരിക്കുമോ എന്നത് നാളെ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.മുന്‍ മന്ത്രി കെ ബാബുവിനെ വീണ്ടും തൃപ്പുണിത്തറയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. സാധ്യതാപട്ടികയില്‍ കെ ബാബു ഇടം പിടിച്ചു. കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കനും കണ്ണൂരില്‍ സതീശന്‍ പാച്ചേനിയുമാണ് പരിഗണനയിലുള്ളത്. ബാലുശ്ശേരിയില്‍ നേരത്തേയുള്ള വാര്‍ത്തകള്‍ ശരിവച്ച് കൊണ്ട് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് പരിഗണനയിലുള്ളത്. നാളെ വൈകിട്ട് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.ലീഗ് നേതാവ് കെ.പി.എ മജീദ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.