മെക്കുനു ചുഴലിക്കാറ്റ്: അതീവ ജാഗ്രതാ നിര്‍ദേശം, അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പറുകള്‍ ഇവയാണ്
സലാല: മെക്കുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായാല്‍ 1771 എന്ന നമ്പറില്‍ വിളിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സഹായങ്ങള്‍ക്കായി മലയാള വിഭാഗവും ഉണ്ടാകും. നമ്പര്‍: 9959 1389, 9514…
സലാല: മെക്കുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായാല്‍ 1771 എന്ന നമ്പറില്‍ വിളിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സഹായങ്ങള്‍ക്കായി മലയാള വിഭാഗവും ഉണ്ടാകും. നമ്പര്‍: 9959 1389, 9514…
സലാല: മെക്കുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായാല്‍ 1771 എന്ന നമ്പറില്‍ വിളിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സഹായങ്ങള്‍ക്കായി മലയാള വിഭാഗവും ഉണ്ടാകും. നമ്പര്‍: 9959 1389, 9514 5628, 9527 8133, 9603 6990, 9923 5430, 9892 7754. പഴയ കെട്ടിടങ്ങളില്‍നിന്നു താമസം മാറ്റാനും വാഹനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാനും ആഹാരവും കുടിവെള്ളവും കരുതിവയ്ക്കാനും നിര്‍ദേശമുണ്ട്.
അതേസമയം മെക്കുനു കൊടുങ്കാറ്റ് ഇന്ന് ഒമാന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പിഎസിഎ) അറിയിച്ചു. വൈകിട്ട് നാലു മണിക്കും രാത്രി 12 മണിക്കും ഇടയിലാകും കാറ്റ് ആഞ്ഞടിക്കുക. 175167 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ശക്തമായ മഴയുണ്ടാകുമെന്നും കടലില്‍ ഒന്‍പത് മുതല്‍ 13 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.