മഴക്കാലമായി: വരും ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യത

May 25, 2018 0 By Editor

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് പ്രവചനം. മെയ് 28, 29 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ചിലയിടങ്ങളില്‍ 21 സെ.മീ വരെ മഴ ഈ ദിവസങ്ങളില്‍ ലഭിക്കും. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലമ്പാതകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 29-ാം തീയതി വരെ താലൂക്ക് കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാനായി ഒരുങ്ങിയിരിക്കാന്‍ അഗ്‌നിശമന സേനക്കും നിര്‍ദേശമുണ്ട്.