Begin typing your search above and press return to search.
കൃത്യമായി മാസ്ക് ധരിച്ചില്ലെങ്കിൽ വിമാനത്തിൽ നിന്ന് ഇറക്കിവിടാം: ഡിജിസിഎ സർക്കുലർ
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ മാസ്‌ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ.). തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുകയാണെങ്കില്‍ അവരെ 'നിയന്ത്രിക്കാനാവാത്ത യാത്രക്കാരൻ' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഡി.ജി.സി.എ. വ്യക്തമാക്കി. മാസ്ക് ധരിക്കാത്ത യാത്രികരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാമെന്ന് ഡിജിസിഎയ്ക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുന്നതിനിടെ ഒട്ടേറെ യാത്രികർ കൃത്യമായി മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന ജസ്റ്റിസ് സി.ഹരിശങ്കർ പറഞ്ഞു.
Next Story