ഫ്ലാറ്റിന്‍റെ മുകളില്‍നിന്ന് വീണ് വീട്ടമ്മ മരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ

തിരുവനന്തപുരം ∙ വര്‍ക്കല ഇടവയില്‍ ഫ്ലാറ്റിന്‍റെ മുകളില്‍നിന്നും വീണ വീട്ടമ്മ മരിച്ചു. ഇടവ സ്വദേശി നിമയാണു മരിച്ചത്. ഫ്ലാറ്റിനു മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്നു വഴുതിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് 25കാരിയായ നിമ താഴേക്കു വീണത്. ആറുമാസം പ്രായമുള്ള കുട്ടിയും താഴേക്കു വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാര്‍ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിമയുടെ ഭര്‍ത്താവ് അബു ഫസല്‍ ദുബായിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story