
പെരിന്തൽമണ്ണയിൽ ആധുനിക ഇൻഡോർ മാർക്കറ്റ് നാളെ മുതൽ പ്രവർത്തിക്കും
March 24, 2021പെരിന്തൽമണ്ണ : നഗരസഭയുടെ ആധുനിക ഇൻഡോർ മാർക്കറ്റ് വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്കായി പ്രവർത്തനം തുടങ്ങും. ഒന്നാംഘട്ട പണിപൂർത്തിയായ ഇതിലേക്ക് പഴയ മാർക്കറ്റിലെ കടകൾ മാറുന്നതോടെ പഴയമാർക്കറ്റ് പൂർണമായും അടയ്ക്കും. ഇനിമുതൽ പുതിയ മാർക്കറ്റിനെയാണ് പൊതുജനങ്ങൾ ആശ്രയിക്കേണ്ടതെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചു.വ്യാഴാഴ്ച മാർക്കറ്റിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. ആറുമാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.