ബസ്സിടിച്ച് നട്ടെല്ലിന് ക്ഷതമേറ്റ കുരുന്നിന് എലത്തൂർ പോലീസിന്റെ സഹായം
കോഴിക്കോട് : അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സ്വകാര്യബസിടിച്ച് തുടയെല്ല് പൊട്ടുകയും നട്ടെല്ലിന് ക്ഷതമേൽക്കുകയുംചെയ്ത അഞ്ചുവയസ്സുകാരി നയനയുടെ ചികിത്സയ്ക്ക് എലത്തൂർ പോലീസിന്റെ സഹായം. സ്റ്റേഷനിലെ പോലീസുകാർചേർന്ന് നൽകുന്ന പണം…

കോഴിക്കോട് : അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സ്വകാര്യബസിടിച്ച് തുടയെല്ല് പൊട്ടുകയും നട്ടെല്ലിന് ക്ഷതമേൽക്കുകയുംചെയ്ത അഞ്ചുവയസ്സുകാരി നയനയുടെ ചികിത്സയ്ക്ക് എലത്തൂർ പോലീസിന്റെ സഹായം. സ്റ്റേഷനിലെ പോലീസുകാർചേർന്ന് നൽകുന്ന പണം കുടുംബത്തിന് കൈമാറി. ഇക്കഴിഞ്ഞ ഫെബ്രുവരി 10-ന് എരഞ്ഞിക്കൽ സ്കൂൾമുക്കിലുണ്ടായ അപകടത്തിലാണ് കുട്ടിക്ക് പരിക്കേറ്റത്. ബസിന്റെ ടയർ കാലിലൂടെ കയറിയിറങ്ങിയാണ് അപകടമുണ്ടായത്. എരഞ്ഞിക്കൽ മുളിയാർനടയിൽ വാടകവീട്ടിൽ താമസിക്കുന്ന കുട്ടിയുടെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കുമായി പത്തുലക്ഷത്തിലധികം രൂപ ചെലവുവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഉദാരമതികളുടെ സഹായംകാത്ത് കഴിയുകയാണ് കുടുംബം. കോഴിക്കോട് -തൃശ്ശൂർ-കണ്ണൂർ റൂട്ടിലോടുന്ന ബസ് ജീവനക്കാരുടെ വാട്സാപ്പ് കൂട്ടായ്മ നേരത്തേ കുട്ടിക്ക് സാമ്പത്തികസഹായം നൽകിയിരുന്നു.