
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില് പൂരാഘോഷത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു
March 27, 2021മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില് പൂരാഘോഷത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. ഗുരുവായൂര് ദേവസ്വത്തിലെ ദാമോദര്ദാസ് എന്ന ആനയാണ് ഇടഞ്ഞത്.രാവിലെ എട്ടരയോടെ ആനയെ കുളിപ്പിക്കുവാന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പാപ്പാനെ തട്ടിമാറ്റിയ ആന മുന്നോട്ടു പോയി. ക്ഷേത്രത്തിന്റെ പടിയിലേക്കു കയറിയ ആനയെ ഒരു മണിക്കൂറിനുള്ളില് തന്നെ തളച്ചു. പാപ്പാന് പരിക്കില്ല. ഏഴ് ദിവസത്തെ പൂരാഘോഷം ക്ഷേത്രത്തില് തുടരുകയാണ്.