
പിഷാരികാവ് ക്ഷേത്രോത്സവത്തിന് 30-ന് കൊടിയേറും
March 28, 2021 0 By Editorകൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവം മാർച്ച് 30 മുതൽ ഏപ്രിൽ ആറുവരെ നടക്കുമെന്ന് ദേവസ്വം ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 30-ന് കാലത്ത് 6.30-ന് ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ ആറിന് രാത്രി 11.25നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂടുന്നതോടെ ഈ വർഷത്തെ കാളിയാട്ട ഉത്സവത്തിന് പരിസമാപ്തിയാവും. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ചടങ്ങുകൾമാത്രമായാണ് ഈ വർഷത്തെ ഉത്സവം നടക്കുക. ചെറിയവിളക്ക്, വലിയവിളക്ക്, കാളിയാട്ടം എന്നീ ദിവസങ്ങളിൽ മൂന്ന് ആനകളും മറ്റുദിവസങ്ങളിൽ ഒരാനയുംമാത്രമേ എഴുന്നള്ളത്തിന് ഉണ്ടാവൂ.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല