ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി.പി.ഐ. അഖിലേന്ത്യാ നേതാവ് ആനി രാജ

ആലുവ: ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി.പി.ഐ. അഖിലേന്ത്യാ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജ. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.…

ആലുവ: ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി.പി.ഐ. അഖിലേന്ത്യാ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജ. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി ലിംഗസമത്വവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ല. ഭക്ഷ്യക്കിറ്റ് വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി മനുഷ്യാവകാശലംഘനമാണ്. കമ്മിഷൻ അന്നംമുടക്കികളാകരുത്. അടുത്തഘട്ടത്തിൽ ക്ഷേമപെൻഷനുകൾ നിർത്തലാക്കാൻ രമേശ് ചെന്നിത്തല ആവശ്യപ്പെടുമെന്നും ആനിരാജ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story