കൊവിഡ് വ്യാപനംരൂക്ഷം: ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടുന്നു

കൊവിഡ് വ്യാപനംരൂക്ഷം: ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടുന്നു

March 31, 2021 0 By Editor

ബംഗളൂരു: കോവിഡ് കേസുകള്‍ രൂക്ഷമായി തുടരുന്ന ബംഗളൂരുവില്‍ ഐടി, ഐടിഇഎസ് കമ്പനികളും വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ മൂന്ന് മാസം കൂടി നീട്ടുന്നു. മാര്‍ച്ച്‌ 31 വരെ വര്‍ക്ക് ഫ്രം ഹോം ഉണ്ടെന്ന് കമ്പനികള്‍ നേരത്തെ പറഞ്ഞിരുന്നു. ബുധനാഴ്ച മുതല്‍ ജോലിയിലേക്ക് മടങ്ങാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ അവശ്യമെങ്കില്‍ ഓഫീസുകള്‍ സന്ദര്‍ശിക്കരുതെന്ന് അവര്‍ ജീവനക്കാർക്ക് ഇമെയിലുകള്‍ അയയ്ക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്തതിനാല്‍ കൂടുതല്‍ അപകടസാധ്യതയിലാണെന്ന് ചൂണ്ടിക്കാണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെടുകയാണ്.
മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോം ജൂണ്‍ വരെയും ചിലത് സെപ്റ്റംബര്‍ വരെയും നീട്ടിയതായി നാസ്കോം വൈസ് പ്രസിഡന്റ് (ഇന്‍ഡസ്ട്രി ഇനിഷ്യേറ്റീവ്സ്) കെ എസ് വിശ്വനാഥന്‍ പറഞ്ഞു.