ജോലിക്കിടെ മരിക്കുന്നവര്‍ രക്തസാക്ഷികളല്ല. അങ്ങനെയെങ്കില്‍ വൈദ്യുഘാതമേറ്റ് മരിക്കുന്ന ജീവനക്കാരും രക്തസാക്ഷികളല്ലേ; 'കൊല്ലപ്പെട്ട സൈനികരെ അധിക്ഷേപിച്ച അസം എഴുത്തുകാരി അറസ്റ്റില്‍" ഇത് ഒരു പാഠമാകട്ടെ കൂലി എഴുത്തുകാർക്ക്

ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ് വേട്ടയ്ക്കിടെ വീരമൃത്യുവരിച്ച സൈനികരെ അപമാനിച്ചതിന് അസാമീസ് എഴുത്തുകാരി അറസ്റ്റിലായി. സൈനികര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പരാമര്‍ശങ്ങളുടെ പേരിലാണ് രാജ്യദ്രോഹകുറ്റത്തിന് ശിഖ ശര്‍മ്മയ്ക്കെതിരെ കേസെടുത്തത്.

ഔദ്യോഗിക ജോലിയുടെ ഭാഗമായി സര്‍ക്കാരിന്റെ ശമ്ബളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ മരിച്ചാല്‍ അവരെ രക്തസാക്ഷികളായി കാണാനാവില്ല. അങ്ങനെയാണെങ്കില്‍ ജോലിക്കിടെ മരിക്കുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരെയും രക്തസാക്ഷികളായി പരിഗണിക്കണമല്ലോ എന്നായിരുന്നു ശിഖയുടെ വിവാദ കുറിപ്പ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതിന് പിന്നാലെ രണ്ട് അഭിഭാഷകര്‍ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഐ.പി.സി 124 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ശിഖ ശര്‍മയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കിടെ 22 സൈനികരാണ് രക്തസാക്ഷികളായത്. ദക്ഷിണ ബസ്തര്‍ വനമേഖലയില്‍ കാണാതായ ഒരു സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിളിനെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story