ഇന്ത്യക്ക് 135 കോടിയുടെ സഹായവുമായി ഗൂഗിൾ

ഇന്ത്യക്ക് 135 കോടിയുടെ സഹായവുമായി ഗൂഗിൾ

April 26, 2021 0 By Editor

വാഷിങ്ടണ്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്‌. സംഭാവനയില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉള്‍പ്പെടുന്നു. ഗൂഗിള്‍  ജീവനക്കാര്‍ ക്യാമ്പയിനിലൂടെ നല്‍കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 3.7 കോടി രൂപയാണ് 900 ഗൂഗിള്‍ ജീവനക്കാര്‍ സംഭവന ചെയ്തത്.