വോട്ടെണ്ണല്‍ ദിനമായ നാളെ ആഘോഷത്തിന്റെ പേരില്‍ പുറത്തിറങ്ങിയാല്‍ തടവും പിഴയും
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ നാളെ ആഘോഷത്തിന്റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതല്‍ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്.കോവിഡ്…
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ നാളെ ആഘോഷത്തിന്റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതല്‍ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്.കോവിഡ്…
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ നാളെ ആഘോഷത്തിന്റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതല്‍ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത് എത്തിയിരിക്കുന്നത്.
ഡ്രോണ്‍ കാമറ നിരീക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള പോലീസ് പരിശോധനക്ക് എറണാകുളം സിറ്റിയിലും റൂറലിലുമായി 5000ലധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്ര സേനയുടെ പരിശോധനയും ഉണ്ടാകും. കൂട്ടം ചേര്‍ന്നുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് പുറമേ ഒറ്റയാള്‍ പ്രകടനവും വേണ്ടെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തല്‍, നിര്‍ദേശം ലംഘിച്ച് വാഹനം ഓടിക്കല്‍, പോലീസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നിവ കേസിന്റെ പരിധിയില്‍ ഉള്‍പ്പെടും.താഴെത്തട്ടുമുതല്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കത്തു നല്‍കും. മനുഷ്യാവകാശ കമ്മിഷന്, ആരോഗ്യ വകുപ്പ്, സംസ്ഥാന പോലീസ് എന്നീ വകുപ്പുകളുടെ നിര്‍ദേശത്തോടെയുള്ള കത്താണിത്.
ജില്ലാ പോലീസ് മേധാവി നേരിട്ടാണ് നിയന്ത്രണത്തിന്റെ ചുമതല വഹിക്കുന്നത്. ഡിസിപി, എസിപി, എസ്പി, ഡിവൈഎസ്പി എന്നിവക്ക് പ്രത്യേകം ചുമതലകളും നല്‍കിയിട്ടുണ്ട്. എല്ലാ ജംഗ്ഷനുകളിലും പോലീസിന്റെ സാന്നിധ്യമുണ്ടാകും.