അർധരാത്രിക്ക് മുൻപ് ഡൽഹിയിൽ ഓക്സിജൻ നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡൽഹി: ബത്ര ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ മരിച്ച സംഭവത്തിനു പിന്നാലെ ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ ഇടപെടലുകളുമായി സുപ്രീംകോടതി. ഡൽഹിക്കു വകയിരുത്തിയ ഓക്സിജൻ…
ന്യൂഡൽഹി: ബത്ര ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ മരിച്ച സംഭവത്തിനു പിന്നാലെ ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ ഇടപെടലുകളുമായി സുപ്രീംകോടതി. ഡൽഹിക്കു വകയിരുത്തിയ ഓക്സിജൻ…
ന്യൂഡൽഹി: ബത്ര ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ മരിച്ച സംഭവത്തിനു പിന്നാലെ ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ ഇടപെടലുകളുമായി സുപ്രീംകോടതി.
ഡൽഹിക്കു വകയിരുത്തിയ ഓക്സിജൻ ക്വോട്ടയുടെ കുടിശ്ശിക തിങ്കളാഴ്ച അർധരാത്രിക്കു മുൻപു വിതരണം ചെയ്യണമെന്നു കേന്ദ്രസർക്കാരിനു സുപ്രീംകോടതി നിർദേശം നൽകി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ആശുപത്രികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുമാർഗരേഖ പുറത്തിറക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.