എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല” ‘അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ..അവന്‍ പറയുന്നിടത്തോട്ട് ചെല്ലാം” യുവാവിന്റെ വധഭീഷണിക്ക് മറുപടിയുമായി പിസി ജോര്‍ജ്

എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല” ‘അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ..അവന്‍ പറയുന്നിടത്തോട്ട് ചെല്ലാം” യുവാവിന്റെ വധഭീഷണിക്ക് മറുപടിയുമായി പിസി ജോര്‍ജ്

May 3, 2021 6 By Editor

കോട്ടയം: പൂഞ്ഞാറിലെ തോല്‍വിക്ക് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്ന വധഭീഷണിക്ക് മറുപടിയുമായി പി.സി.ജോര്‍ജ്. ഈരാറ്റുപേട്ട സ്വദേശിയാണ് വധഭീഷണി മുഴക്കിയത്. ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് ഭീഷണി. ഫേസ്‌ബുക്കിലൂടെയാണ് യുവാവ് ഭീഷണി മുഴക്കിയത്. എംഎല്‍എ സ്ഥാനം ഒഴിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

ഇതിന് പിസി ജോര്‍ജിന്റെ മറുപടി ഇങ്ങനെ:

‘ എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച്‌ തട്ടിക്കളയും..കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്…നെറ്റ് കോളാണ്.

അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയില്‍ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്..എന്തു ചെയ്യുമെന്ന് കാണട്ടെ..എനിക്ക് പേടിയില്ല..എന്റെ മണം അടിച്ചാല്‍ അവനൊക്കെ പേടിക്കുവല്ലോ…വെറുത വീഡിയോയില്‍ ഉളുപ്പടിക്കുന്നതല്ലാതെ….അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ.. അവന്‍ പറയുന്നിടത്തോട്ട് ചെല്ലാം…അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം

താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ തനിക്കുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. പരാതി കൊടുക്കേണ്ട കാര്യമെന്താ..ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ എനിക്കറിയാമല്ലോ..

ഒറ്റയൊരുത്തന് നേരിട്ട് വരാന്‍ ധൈര്യമില്ല…നെറ്റ് ഫോണിലല്ലാതെ നേരിട്ട് ഫോണിലാണെങ്കിലും വര്‍ത്തമാനം പറയട്ടെ തന്റേടം ഉണ്ടെങ്കില്‍..തല്ലും കൊല്ലുമെന്ന് പറഞ്ഞാ ആരുപേടിക്കാനാ..പട്ടി… അവനെയൊക്കെ ആരാ മൈന്‍ഡാ ചെയ്യുന്നെ..എനിക്ക് ഭയമില്ല…ഒരുത്തനും എന്നെ തല്ലത്തില്ല..നമുക്ക് കാണാം..അവന്‍ തല്ലിയേച്ച്‌ കിടന്നുറങ്ങുന്ന പ്രശ്‌നമില്ല..എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയും ഞാന്‍.’

ചില ജിഹാദികള്‍ തനിക്കെതിരെ നടത്തിയ കള്ള പ്രചാരണമാണ് താൻ തോൽക്കാൻ കാരണമെന്നു പിസി പറഞ്ഞിരുന്നു .ലൗ ജിഹാദ് ആരോപണത്തില്‍ നിന്നും താന്‍ പിന്നോട്ടില്ലന്നും അത് രാജ്യം നേരിടുന്ന വിപത്താണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു .