10 സ്‍പെഷ്യല്‍ ട്രെയിനുകള്‍ മെയ് 15 വരെ റദ്ദാക്കി

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ കേരളത്തിലോടുന്ന 10 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെയ് 6 മുതല്‍ 15 വരെയാണ് ഈ…

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ കേരളത്തിലോടുന്ന 10 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതാണെന്നും റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍: തിരുച്ചിറപ്പളളി ജം-തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍ - തിരുച്ചിറപ്പളളി ജം, ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്‍റര്‍സിറ്റി), തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ (ഇന്‍റര്‍സിറ്റി), പുനലൂര്‍- ഗുരുവായൂര്‍ സ്പെഷ്യല്‍, ഗുരുവായൂര്‍- പുനലൂര്‍ സ്പെഷ്യല്‍, എറണാകുളം ജം- കണ്ണൂര്‍ (ഇന്‍റര്‍സിറ്റി), കണ്ണൂര്‍- എറണാകുളം ജം (ഇന്‍റര്‍സിറ്റി), ആലപ്പുഴ- കണ്ണൂര്‍ (എക്സിക്യൂട്ടീവ്), കണ്ണൂര്‍ - ആലപ്പുഴ (എക്സിക്യൂട്ടീവ്).

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story