സംസ്ഥാനത്ത്‌ കോ​ഴി​ വി​ല കു​റ​യു​ന്നു

സംസ്ഥാനത്ത്‌ കോ​ഴി​ വി​ല കു​റ​യു​ന്നു

May 5, 2021 0 By Editor

വൈ​ത്തി​രി: 240 രൂ​പ വ​രെ ഉ​യ​ര്‍​ന്ന കോ​ഴി​യി​റ​ച്ചി വി​ല കു​റ​യു​ന്നു. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും 120 മു​ത​ല്‍ 130 വ​രെ​യാ​യി​രു​ന്നു വി​ല.ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഇ​പ്പോ​ള്‍ ആ​വ​ശ്യ​ത്തി​ന് കോ​ഴി​ക​ളെ​ത്തു​ന്നു​ണ്ടെ​ന്ന്​ കോ​ഴി​ക്ക​ട ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ഈ​സ്​​റ്റ​റി​നും വി​ഷു​വി​നും റം​സാ​ന്‍ തു​ട​ക്ക​ത്തി​ലു​മാ​ണ് കോ​ഴി​വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന്​ കോ​ഴി വ​രു​ന്ന​ത് നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ​യും സം​സ്ഥാ​ന​ത്തിന്റെ ഇ​ത​ര​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​തു​മാ​യ ഫാ​മു​ക​ള്‍ കോ​ഴി​ക്ക് ക്ഷാ​മ​മു​ണ്ടാ​ക്കി വി​ല വ​ര്‍​ധി​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. വി​ല കു​റ​ഞ്ഞ​തോ​ടെ കോ​ഴി​യി​റ​ച്ചി​ക്ക്​ ആ​വ​ശ്യ​ക്കാ​ര്‍ വ​ര്‍​ധി​ച്ചു.