ബംഗാളിലെ അക്രമ സംഭവവാര്‍ത്തകൾ ഇടാന്‍ സൗകര്യമില്ലെന്നുള്ള ഏഷ്യാനെറ്റിന്റെ പ്രതികരണം : മാപ്പപേക്ഷയുമായി റിപ്പോര്‍ട്ടര്‍, നടപടിയെടുത്തെന്ന് ഏഷ്യാനെറ്റ്
തിരുവനന്തപുരം: ബംഗാളിലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തെന്ന കോട്ടയം സ്വദേശിയുടെ ചോദ്യത്തിന് സംഘികള്‍ക്ക് അടികൊണ്ട വാര്‍ത്ത ഇടാന്‍ സൗകര്യമില്ല എന്ന് പറഞ്ഞ റിപോര്‍ട്ടര്‍ക്കെതിരെ പ്രതിഷേധം ശക്തം. ഏഷ്യാനെറ്റിന്റെ നമ്പറിൽ നിരവധി കോളുകളാണ് ഇതിനെതിരെ പോയത്. മാധ്യമ പ്രവര്‍ത്തകരിലെ രാഷ്ട്രീയമാണ് ഇത് വെളിപ്പെടുത്തുന്നതെന്നാണ് പലരുടെയും പ്രതികരണം. പി ആര്‍ പ്രവീണ എന്ന റിപ്പോര്‍ട്ടര്‍ ആണ് ഇങ്ങനെ സംസാരിച്ചതെന്ന് ജനം ടിവിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മാപ്പപേക്ഷയുമായി പ്രവീണ രംഗത്തെത്തി.
അവരുടെ പോസ്റ്റ് കാണാം:
സുഹൃത്തുക്കളെ,
ബംഗാളിലെ അക്രമങ്ങള്‍ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോണ്‍ കോളുകള്‍ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികള്‍ക്ക് മറുപടി പറയേണ്ടി വന്നപ്പോള്‍ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു . അതേസമയം പോസ്റ്റില്‍ ആരും കമന്റ് ഇടാതിരിക്കാന്‍ കമന്റ് ഓപ്‌ഷനും ബ്ലോക്ക് ചെയ്തിരിക്കുകയാണ് പ്രവീണ.
ഏഷ്യാനെറ്റിന്റെ പ്രതികരണവും എത്തിയിട്ടുണ്ട്.
ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നുവെന്നു ഏഷ്യാനെറ്റ് അറിയിച്ചു